Friday, 6 November 2026 Live — new stories appear the moment we post them Get the app
LIVINKERALA 24x7
പെരുമ്പാവൂർ രണ്ടാനച്ഛന്റെ ക്രൂരതയിൽ പൊലിഞ്ഞത് മൂന്ന് വയസ്സുകാരൻ.
KeralaLIVINKERALA ·

പെരുമ്പാവൂർ രണ്ടാനച്ഛന്റെ ക്രൂരതയിൽ പൊലിഞ്ഞത് മൂന്ന് വയസ്സുകാരൻ.

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ അസം സ്വദേശിയായ മൂന്ന് വയസ്സുകാരൻ വിറ്റുപാന്റെ മരണത്തിൽ രണ്ടാനച്ഛനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ രണ്ടാനച്ഛനായ മൊഹേശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. കുട്ടിയുടെ മരണം തലയ്ക്കേറ്റ ശക്തമായ ക്ഷതം മൂലമാണെന്നും കെട്ടിടത്തിൽ നിന്ന് വീണുണ്ടായ പരിക്കല്ലെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. കുട്ടിയുടെ തല ഭിത്തിയിൽ ശക്തമായി ഇടിപ്പിച്ചതാണ് മരണകാരണമെന്നാണ് നിഗമനം.

കുട്ടി കെട്ടിടത്തിൽ നിന്ന് താഴെ വീണു പരിക്കേറ്റതാണെന്നാണ് രണ്ടാനച്ഛൻ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മൊഹേശ്വർ കുട്ടിയെ നിരന്തരം മർദ്ദിച്ചിരുന്നതായി കുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അയൽവാസികളും ഇയാൾ കുട്ടിയെ മർദ്ദിച്ചിരുന്നതായി സ്ഥിരീകരിച്ചു.

കുട്ടിയുടെ ശരീരത്തിലും മുഖത്തും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കുട്ടി മരണപ്പെട്ടത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ അമ്മയെയും സഹോദരിയെയും സുരക്ഷിത അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

#Kerala #KeralaNews #GodsOwnCountry #MalayalamNews #KeralaUpdates #BreakingNewsIndia #Thiruvananthapuram #Kochi

More from Kerala

See all →