Friday, 6 November 2026 Live — new stories appear the moment we post them Get the app
LIVINKERALA 24x7
ഏതന്വേഷണവും നേരിടാൻ തയ്യാർ
KeralaLIVINKERALA ·

ഏതന്വേഷണവും നേരിടാൻ തയ്യാർ

ഏതന്വേഷണവും നേരിടാൻ തയ്യാർ; നെടുമ്പാശ്ശേരി ബാർ ലൈസൻസ് വിവാദത്തിൽ മന്ത്രി എം ലിജുവിനെ തള്ളി എക്സൈസ് കമ്മിഷണർ.

മദ്യനയത്തിന് മുൻപേ ബാറുകൾക്ക് അനുമതി നൽകിയതിൽ വകുപ്പിൽ മന്ത്രിയും ഉദ്യോഗസ്ഥനും നേർക്കുനേർ; എക്സൈസ് കമ്മിഷണറെ മാറ്റാൻ മന്ത്രിയുടെ നീക്കം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിൽ രണ്ട് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി എക്സൈസ് കമ്മിഷണർ സാംബശിവ റാവു. താൻ നിയമപരമായ ഉത്തരവാദിത്തം മാത്രമാണ് നിർവഹിച്ചതെന്നും അധികാരപരിധിക്ക് പുറത്തുപോയി ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകി.

• വിമാനത്താവളത്തിൽ എഫ്എൽ-7 ലൈസൻസ് അനുവദിക്കാനുള്ള അധികാരം 2011-ലെ യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമപ്രകാരമുള്ളതാണെന്നും അത് പിന്തുടരുക മാത്രമാണ് ചെയ്തതെന്നും കമ്മിഷണർ വ്യക്തമാക്കി.

• ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാരിലേക്ക് യഥാസമയം അറിയിച്ചിരുന്നുവെന്നും മദ്യനയത്തിന് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

• അതേസമയം, കമ്മിഷണറുടെ പല തീരുമാനങ്ങളിലും ദുരൂഹതയുണ്ടെന്നും വകുപ്പിനെ നിരന്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നും എക്സൈസ് മന്ത്രി എം ലിജു പരസ്യമായി ആവശ്യപ്പെട്ടു.

• പുതിയ മദ്യനയം വരുന്നത് വരെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിക്കരുതെന്ന് കാണിച്ച് സർക്കാർ ഉടൻ പ്രത്യേക ഉത്തരവിറക്കും.

• മന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന മുൻ എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ വിമർശനത്തിന് പിന്നാലെ, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ബാർ അനുമതികൾ കൂടി പരിശോധിക്കുമെന്ന് മന്ത്രി എം ലിജു തിരിച്ചടിച്ചു.

മദ്യനയം നിലവിൽവരുന്നതിന് തൊട്ടുമുൻപ് ബാറുകൾ അനുവദിച്ചതിൽ പ്രതിപക്ഷം ആരോപണം കടുപ്പിക്കുമ്പോൾ, സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നത പരസ്യപ്പോരിലേക്ക് മാറുകയാണ്.

മദ്യനയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ബാറുകൾക്ക് അനുമതി നൽകിയ സംഭവത്തിൽ വീഴ്ച സംഭവിച്ചത് സർക്കാരിനാണോ ഉദ്യോഗസ്ഥ തലത്തിലാണോ?

#BarLicense #MLiju #ExciseDepartment #KeralaPolitics #KeralaNews

More from Kerala

See all →