Friday, 6 November 2026 Live — new stories appear the moment we post them Get the app
LIVINKERALA 24x7
ഇത് കൊടുംചതി
NationalLIVINKERALA ·

ഇത് കൊടുംചതി

ഇത് കൊടുംചതി; E20 പെട്രോളിൽ 31 ശതമാനം വരെ എഥനോൾ, വാഹന ഉടമകൾക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകണമെന്ന് കർണാടക.

20 ശതമാനത്തിന് പകരം 31 ശതമാനത്തിലധികം എഥനോൾ കലർത്തി ജനങ്ങളെ പറ്റിക്കുന്നു; എണ്ണക്കമ്പനികളുടെ വൻ തട്ടിപ്പ് ലാബ് പരിശോധനയിൽ കുടുങ്ങി.

ഇ20 പെട്രോളിൽ നിഷ്കർഷിച്ച പരിധി ലംഘിച്ച് വൻതോതിൽ എഥനോൾ കലർത്തുന്നതായി കർണാടക സർക്കാരിന്റെ ലാബ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. വാഹനങ്ങളുടെ മൈലേജ് കുത്തനെ കുറയുന്നതിനും എൻജിൻ തകരാറുകൾക്കും ഇത് കാരണമാകുന്ന പശ്ചാത്തലത്തിൽ, ദുരിതത്തിലായ വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു.

• സംസ്ഥാനത്തെ 63 പെട്രോൾ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ സ്വകാര്യ ലാബുകളിൽ പരിശോധിച്ചപ്പോഴാണ് 20 ശതമാനത്തിലധികം എഥനോൾ കണ്ടെത്തിയത്.

• പരിശോധിച്ച പമ്പുകളിൽ ഏറ്റവും കുറഞ്ഞത് 25.5 ശതമാനവും ഉയർന്ന അളവിൽ 31.2 ശതമാനവും എഥനോൾ കലർത്തിയതായി വ്യക്തമായി.

• സാംപിളുകൾ നൽകിയിട്ടും എണ്ണക്കമ്പനികൾ വ്യക്തമായ മറുപടി നൽകാതിരുന്നതിനെ തുടർന്നാണ് സർക്കാർ സാമ്പിളുകൾ സ്വകാര്യ ലാബുകളിലേക്ക് അയച്ചത്.

• പെട്രോളിന്റെ അളവ് കുറച്ച് എഥനോൾ അമിതമായി ചേർക്കുന്നത് വഴി എണ്ണക്കമ്പനികൾ സാധാരണക്കാരെ വഞ്ചിക്കുകയാണെന്ന വിമർശനം ശക്തമായിട്ടുണ്ട്.

• ഇന്ധനക്ഷമത കുറഞ്ഞതിനും ഉയർന്ന വാഹന അറ്റകുറ്റപ്പണി ചെലവുകൾക്കും കേന്ദ്രം അടിയന്തര പരിഹാരം കാണണമെന്ന് കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദ് ആവശ്യപ്പെട്ടു.

പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന പേരിൽ നടപ്പാക്കിയ ഇ20 പെട്രോൾ സാധാരണക്കാരുടെ വാഹനങ്ങളുടെ എൻജിൻ തകർക്കുന്ന വലിയ ചതിയായി മാറിയെന്ന ആശങ്ക രാജ്യത്താകെ പടരുകയാണ്.

പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നത് മൂലം നിങ്ങളുടെ വാഹനങ്ങൾക്ക് മൈലേജ് കുറവോ എൻജിൻ പ്രശ്നങ്ങളോ അനുഭവപ്പെട്ടിട്ടുണ്ടോ?

#E20Petrol #EthanolBlending #KarnatakaNews #VehicleMileage #KeralaAutoNews

More from National

See all →